ദില്ലി: കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ച  ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. 'അലക്ഷ്യമായി പെരുമാറി', പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഉത്തർപ്രദേശ് പൊലീസാണ് കേസെടുത്തത്.  ഈ മാസം 15 നാണ് കനിക ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ലഖ്‌നൗവിലെ കിങ്ങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

കൊവിഡ് 19: കനിക കപൂർ യാത്രാവിവരം മറച്ചുവച്ചു; വിമാനത്താവളത്തിലെ പരിശോധനയിലും പങ്കെടുത്തില്ലെന്ന്

ലണ്ടനിൽ പോയ വിവരം മറച്ചുവെച്ചെ കനിക  തിരികെയെത്തിയ ശേഷം സെലിബ്രിറ്റി പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിൽ കനികയ്‌ക്കൊപ്പം ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന് ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ബോളിവുഡ് സെലിബ്രേറ്റികളും പങ്കെടുത്തിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. കനിക താമസിച്ചിരുന്ന ആഡംബര ഫ്ലാറ്റ് ക്വാറന്റൈൻ ചെയ്യാനും പാർട്ടിയിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 

കൊവിഡ് 19: ബോളിവുഡ് ഗായികയുടെ ആഡംബര വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ആശങ്ക