ആറാമത്തെ കൊവിഡ് മരണം ബിഹാറിൽ; മരിച്ചത് 38 വയസുകാരൻ

By Web TeamFirst Published Mar 22, 2020, 12:55 PM IST
Highlights

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 324 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവർ 295 പേരാണ്. 23 പേർക്ക് രോഗം ഭേദമായെന്നും ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. 

പട്ന: രാജ്യത്ത് ആറാമത്തെ കൊവിഡ് മരണം ബിഹാറിൽ നടന്നതായി റിപ്പോർട്ട്. 38 വയസുകാരനാണ് മരിച്ചത്. ഇയാൾക്ക് കിഡ്നിക്ക് സുഖമില്ലാത്തയാളായിരുന്നുവെന്നാണ് റിപ്പോർ‍ട്ട്. രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ പോയി വന്നതിന് ശേഷമാണ് ഇയാൾക്ക് കൊറോണ ബാധ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.

Bihar: The 38-year-old man who has passed away at AIIMS in Patna and tested positive for , had foreign travel history to Qatar. https://t.co/Tmcc4Qo7Gp

— ANI (@ANI)

ഇയാൾ ഖത്തറിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് വരെ രാജ്യത്ത് മരിച്ചവരെല്ലാം മുതിർന്ന പൗരൻമാരായിരുന്നു. മഹാരാഷ്ട്രയിൽ രണ്ട് പേരും, പഞ്ചാബിലും കർണാടകത്തിലും ദില്ലിയിലും ഓരോ പേരുമാണ് മരിച്ചത്. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 324 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവർ 295 പേരാണ്. 23 പേർക്ക് രോഗം ഭേദമായെന്നും ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന പട്ടിക

S. No. Name of State / UT Total Confirmed cases (Indian National) Total Confirmed cases ( Foreign National ) Cured/
Discharged/Migrated
Death
1 Andhra Pradesh 3 0 0 0
2 Chhattisgarh 1 0 0 0
3 Delhi 26 1 5 1
4 Gujarat 14 0 0 0
5 Haryana 3 14 0 0
6 Himachal Pradesh 2 0 0 0
7 Karnataka 20 0 2 1
8 Kerala 45 7 3 0
9 Madhya Pradesh 4 0 0 0
10 Maharashtra 60 3 0 2
11 Odisha 2 0 0 0
12 Puducherry 1 0 0 0
13 Punjab 13 0 0 1
14 Rajasthan 22 2 3 0
15 Tamil Nadu 4 2 1 0
16 Telengana 10 11 1 0
17 Chandigarh 5 0 0 0
18 Jammu and Kashmir 4 0 0 0
19 Ladakh 13 0 0 0
20 Uttar Pradesh 24 1 9 0
21 Uttarakhand 3 0 0 0
22 West Bengal 4 0 0 0
Total number of confirmed cases in India 283 41 24 5

ഇന്ത്യയിൽ ഇപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശ്വസിക്കുന്നത്. ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേരുടെ ഒഴികെ ബാക്കിയെല്ലാവരുടെ യാത്രാ ചരിത്രം കണ്ടെത്താനായിട്ടുണ്ട്. ഇവരെല്ലാം തന്നെ വിദേശയാത്ര നടത്തിയവരോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കതിലേർപ്പെടുകയോ ചെയ്തവരാണ്. രണ്ട് പേരുടെ കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!