
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ആയി. തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
മൂന്ന് പേരും വിദേശികളാണ്. ചെന്നൈയിലെത്തിയ രണ്ട് തായ്‌ലന്റ് സ്വദേശികൾക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളാണ് സംസ്ഥാനവും സ്വീകരിക്കുന്നുണ്ട്. ചെന്നൈയിലെ മറീന ബീച്ച് അടച്ചു.
രാജ്യത്തെ ട്രെയിൻ സർവ്വീസുകൾ നിർത്തി വയ്ക്കാൻ പോകുന്നു; ഇന്ത്യയിൽ 6 കൊവിഡ‍് മരണങ്ങൾ
അതേസമയം രാജ്യത്ത് കൊവിഡ് രോഗത്തെത്തുടർന്നുണ്ടായ മരണം ആറ് ആയി. ആറാമത്തെ കൊവിഡ് മരണം ബിഹാറിൽ നടന്നതായി റിപ്പോർട്ട്. 38 വയസുകാരനാണ് മരിച്ചത്. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അസോസിയേഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 341 ആയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam