വിദ്യാർത്ഥികൾക്ക് അവധിയില്ല, കൊവിഡ് സാഹചര്യത്തിലും സർക്കാർ നിർദ്ദേശം പാലിക്കാതെ ഋഷികേശ് എംയിസ്, പ്രതിഷേധം

By Web TeamFirst Published Mar 19, 2020, 7:46 PM IST
Highlights

എംബിബിഎസ്, നേഴ്സിംഗ് അടക്കം 800 ൽ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസിലാണ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ക്ലാസുകൾ നടത്തുന്നത്

ദില്ലി: കൊവിഡ് വൈറസ് രോ​ഗത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ കർശന നിയന്ത്രണങ്ങളും ജാ​ഗ്രതയുമായി മുന്നോട്ട് പോകുമ്പോഴും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ ഋഷികേശ് എംയിസ്. വിദ്യാർത്ഥികൾക്ക് അവധി നൽകി ക്ലാസുകൾ ഓൺ ലൈൻ ആക്കണം എന്ന കേന്ദ്ര സർക്കാർ നിർദ്ദേശം നിലനിൽക്കെ മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾക്ക് അവധി നൽകാതെ ക്ലാസുകൾ തുടരുകയാണ് കോളേജ് അധികൃതർ. അധികൃതരുടെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

എംബിബിഎസ്, നേഴ്സിംഗ് അടക്കം 800 ൽ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസിലാണ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ക്ലാസുകൾ നടത്തുന്നത്. കൊവിഡ് വൈറസ് പടരുന്നസാഹചര്യം ഒഴിവാക്കാന്‍ മുന്‍ കരുതല്‍ നടപടിയെന്നോണം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്ക് അവധി നൽകുന്ന പശ്ചാത്തലത്തലത്തിലും ഡയറക്ടർ ക്ലാസുകൾ തുടരുകയാണെന്നും പരാതി നൽകിയിട്ടും ക്ലാസുകൾ തുടരാനാണ് ഡയറക്ടർ നിർദ്ദേശം നൽകിയതെന്നും വിദ്യാർത്ഥികൾ പ്രതികരിക്കുന്നു. കൊവിഡ് 19 ബാധ സംശയിക്കുന്ന ഏഴ് പേരെ ഋഷികേശ് എംയിസിൽ കരുതൽ സംരക്ഷണത്തിലുമുണ്ട്. 

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. നിലവിൽ നടക്കുന്ന പരീക്ഷകൾ അടക്കം എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനാണ് യുജിസി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 31 വരെ മൂല്യനിർണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.

click me!