നിസാമുദ്ദീനിൽ നിന്ന് തമിഴ്നാട്ടിലെത്തിയ 961 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Web Desk   | Asianet News
Published : Apr 08, 2020, 10:06 AM IST
നിസാമുദ്ദീനിൽ  നിന്ന് തമിഴ്നാട്ടിലെത്തിയ 961 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Synopsis

കൊവിഡ് പരിശോധന ഫലത്തിൽ വലിയ ആശ്വാസമാണ് തമിഴ്നാട്ടിൽ ഉണ്ടായത്. 1630 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്

ചെന്നൈ: കൊവിഡ് വ്യാപന കണക്കിൽ തമഴ്നാടിന് ആശ്വാസമായി പരിശോധന ഫലം. നിസാമുദ്ദീനിൽ നിന്ന് തമിഴ്നാട്ടിൽ തിരിച്ചെത്തിയ 961 പേര്‍ക്കും കൊവിഡ് സാധ്യതയില്ലെന്നാണ് പരിശോധന ഫലം. 1630 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇനി 33 പേരുടെ ഫലം കൂടി വരാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 

അതേ സമയം കൊവിഡ് രോഗികളിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ ഇനി മുതൽ പ്രത്യേകം പരാമർശിക്കില്ലെന്ന് തമിഴ്നാട് സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. രോഗവ്യാപനത്തെ വർഗീയവത്കരിക്കുന്നതിൽ അര്‍ത്ഥമില്ലെന്ന നിലപാടാണ്  തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ കൊവിഡ് രോഗബാധയുടെ പ്രധാന വ്യാപന സ്ത്രോസ്സായി ദില്ലി നിസാമൂദിനിൽ നടന്ന തബ്ലീഗ് സമ്മേളനം മാറുകയും ഇതേ ചൊല്ലി സമൂഹമാധ്യമങ്ങളിലും മറ്റുമായി ചേരിപ്പോര് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനം; മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും
'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ