'അന്ന് എന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ അനുഭവിക്കുന്നു'; കൊവിഡ് 19ല്‍ പ്രതികരണവുമായി നിത്യാനന്ദ

Published : Mar 16, 2020, 08:52 PM ISTUpdated : Mar 16, 2020, 09:09 PM IST
'അന്ന് എന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ അനുഭവിക്കുന്നു'; കൊവിഡ് 19ല്‍ പ്രതികരണവുമായി നിത്യാനന്ദ

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നിത്യാനന്ദ വിദേശത്ത് ഒളിവിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. 

തന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയംതടവിലാണെന്ന് ബലാത്സംഗക്കേസില്‍ പ്രതിയായി രാജ്യം വിട്ട സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ.   ദേശീയമാധ്യമമായ ഇന്ത്യാ ടുഡേയാണ് നിത്യാനന്ദയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

"എല്ലാവരില്‍നിന്നും വിട്ട് നിന്ന് ഞാന്‍ സ്വയം കൈലാസം എന്ന പുതിയ രാജ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹ്യമായ ഇടപെടലില്‍ നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്ന് ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും".-നിത്യാനന്ദ പറഞ്ഞു.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നിത്യാനന്ദ വിദേശത്ത് ഒളിവിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. 

കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറില്‍ സ്വന്തമായി ദ്വീപ് വാങ്ങി കൈലാസമെന്ന പേരില്‍ സ്വന്തം രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്. സ്വന്തമായി പതാക, പാസ്പോര്‍ട്ട് എന്നിവയുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇന്‍റര്‍പോള്‍ തിരയുമ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്