എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു; മരിച്ചത് കളമശ്ശേരി, പള്ളുരുത്തി സ്വദേശികൾ

By Web TeamFirst Published Aug 22, 2020, 7:37 PM IST
Highlights

പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുത്തല ഫ്രാൻസിസിന് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കൊച്ചി: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കളമശ്ശേരി സ്വദേശി എൻ ജെ ഫ്രാൻസിസ്, പള്ളുരുത്തി സ്വദേശി ചെറുത്തല ഫ്രാൻസിസ് എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

കളമശ്ശേരി സ്വദേശി എൻ ജെ ഫ്രാൻസിസിന് 77 വയസ്സായിരുന്നു. പള്ളുരുത്തി സ്വദേശി ചെറുത്തല ഫ്രാൻസിസിന് 75 വയസ്സായിരുന്നു,പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുത്തല ഫ്രാൻസിസിന് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിത മരണങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ദിവസമായിരിക്കുകയാണ് ആഗസ്റ്റ് 22 ശനിയാഴ്ച. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ് എന്ന് മുഖ്യമന്ത്രി ഇറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നു.

തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), 

ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. 

click me!