
ദില്ലി: ദില്ലി കലാപത്തെ കുറിച്ചുള്ള 'ദില്ലി റയട്സ് അൺ ടോൾസ് സ്റ്റോറി' എന്ന പുസ്തകത്തിന്‍റെ പ്രസിദ്ധീകരണത്തില്‍ നിന്ന് ബ്ലുംസ്ബെറി ഇന്ത്യ പിന്മാറി. പുസ്തകം സത്യത്തെ മറിച്ച് പിടിച്ച് കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് വിമർശനം ശക്തമായതിന് പിന്നാലെയാണ് പ്രസാദകരുടെ പിന്മാറ്റം.
പുസ്തകവുമായി ബന്ധപ്പെട്ട് രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയിൽ കലാപത്തിൽ ആരോപണം നേരിടുന്ന ബിജെപി നേതാവ് കപിൽ മിശ്ര അതിഥിയായി പങ്കെടുത്തത് വലിയ വിവാദമായിരുന്നു. എഴുത്തുകാരി സംഘടിപ്പിച്ച പരിപാടിയുമായി പ്രസാധകർക്ക് ബന്ധമില്ലെന്നും വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നു പിൻമാറുകയാണെന്നും ബ്ലുംസ്ബെറി ഇന്ത്യ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam