രാജ്യത്ത് കൊവിഡ് രോഗികള്‍ 53 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 1247 മരണം

Published : Sep 19, 2020, 10:04 AM ISTUpdated : Sep 19, 2020, 10:17 AM IST
രാജ്യത്ത് കൊവിഡ് രോഗികള്‍ 53 ലക്ഷം കടന്നു;  24 മണിക്കൂറിനുള്ളിൽ 1247 മരണം

Synopsis

24 മണിക്കൂറിനുള്ളിൽ 1247 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 85619 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി. 

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 53,08,014 ആയി. ഇന്നലെ മാത്രം 93,337 പേരാണ് രോഗബാധിതരായത്.  24 മണിക്കൂറിനുള്ളിൽ 1247 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 85619 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി 65 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം രണ്ട് ലക്ഷത്തി എൺപത്തിനായിരത്തിലേറെ പേർക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയിലാണ് ഏറ്റവും അധികം പേർക്ക് രോഗബാധ. ഇന്നലെ 4,917 പേർ കൂടി മരിച്ചതോടെ, ആകെ മരണം 955000 പിന്നിട്ടു. അമേരിക്കയിൽ നാൽപ്പതിനായിരം പേർക്കും ബ്രസീലിൽ പതിനായിരത്തോളം പേർക്കും 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യപ്രദേശിൽ വൻ അപകടം: ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്
തൃത്താലയ്ക്ക് ബൽറാം ബെസ്റ്റ്, തിരിച്ചുപിടിക്കുമെന്ന് ഷാഫി പറമ്പിൽ; എംബി രാജേഷിന്‍റെ വെല്ലുവിളിക്ക് മറുപടി ജനവിധിയിലൂടെയെന്ന് ബൽറാം