തലസ്ഥാനത്ത് 400 കടന്ന് പുതിയരോഗികള്‍; മലപ്പുറത്തും പാലക്കാടും 200 കടന്നു

Published : Aug 13, 2020, 06:43 PM IST
തലസ്ഥാനത്ത് 400 കടന്ന് പുതിയരോഗികള്‍; മലപ്പുറത്തും പാലക്കാടും 200 കടന്നു

Synopsis

434 പേര്‍ക്കാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു.  

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. രണ്ട് ജില്ലകളിലും 202 പേര്‍ക്ക് വീതം പുതുതായി രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 115 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 98 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 75 പേര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം-74, ആലപ്പുഴ-72, കോട്ടയം-53, ഇടുക്കി-31, കണ്ണൂര്‍, വയനാട്-27 എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്. 

തിരുവനന്തപുരം ജില്ലയിലെ 428 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആശങ്കയുണര്‍ത്തുന്നു. മലപ്പുറം ജില്ലയില്‍ 180 പേര്‍ക്കും പാലക്കാട് 159 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 109 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 
കോഴിക്കോട് ജില്ലയിലെ 83 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 73 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും കൊല്ലം ജില്ലയിലെ 64 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 59 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 44 പേര്‍ക്കും കോട്ടയം ജില്ലയിലെ 43 പേര്‍ക്കും വയനാട് ജില്ലയിലെ 27 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 21 പേര്‍ക്കും ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം