Latest Videos

ദില്ലിയില്‍ 65 മരണങ്ങള്‍കൂടി, 24 മണിക്കൂറിനിടെ 2889 കേസുകള്‍; തമിഴ്‍നാട്ടിലും കര്‍ണ്ണാടകയിലും ആശങ്ക

By Web TeamFirst Published Jun 28, 2020, 7:32 PM IST
Highlights

ആകെ കൊവിഡ് ബാധിതതരിൽ 85 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്. 

ദില്ലി: കൊവിഡ് വ്യാപനതോതില്‍ ദില്ലിയിലും തമിഴ്‍നാട്ടിലും വര്‍ധനവ്. ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 2889 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83,077 ആയി. പുതുതായി 65 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 2623 ആയി ഉയര്‍ന്നു. ഇതുവരെ 52,607 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവിൽ ചികിത്സയിലുള്ളവര്‍ 27,847 പേരാണ്. 

തമിഴ്നാട്ടിൽ 3940 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 82275 ആയി. ചെന്നൈയിൽ മാത്രം പുതിയ 1992 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതർ 53762 ആയി. 24 മണിക്കൂറിനിടെ 54 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1079 ആയി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ നിന്ന് എത്തിയവരില്‍ രോഗബാധിതര്‍ 127 ആയി. 

കർണാടകത്തിലും ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ഇന്നാണ്. അകെ രോഗികൾ 13190 ആയി. ബെംഗളുരുവിൽ മാത്രം 783 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇന്ന് മാത്രം 16 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 207 ആയി. തെലങ്കാനയിൽ ഇന്ന് 983 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല്  പേരാണ് മരിച്ചത്. അകെ മരണം 247 ആയി. ആകെ രോഗികൾ 14419 ആയി. ഹൈദരാബാദിൽ മാത്രം 816 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തെ ഏട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. ആകെ കൊവിഡ് ബാധിതതരിൽ 85 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാ‍ർ നിർദ്ദേശം.  ജാഗ്രതയിൽ വീഴ്ച്ച വരുത്തുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിദിന രോഗബാധ ഇത്യാദമായി ഇന്ത്യയിൽ ഇരുപതിനായിരത്തിന് അടുത്തെത്തി.

click me!