
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്. ഇന്നലെ 86,961 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോട ആകെ രോഗികളുടെ എണ്ണം 54,87,580 ആയി. പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഇന്നലെ തൊണ്ണൂറായിരത്തിൽ താഴെ എത്തി. 43, 96, 399 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 1130 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 87882 ആയി. കൊവിഡ് വ്യാപനത്തിൽ മുംബൈയെയും ചെന്നൈയെയുംക്കാൾ ഗുരുതര നിലയിൽ തിരുവനന്തപുരത്തെ കണക്കുകൾ. ദശലക്ഷം പേരിലെ കൊവിഡ് ബാധയിൽ ഇരു നഗരങ്ങള്‍ക്കും മുകളിലാണ് തിരുവനന്തപുരം. അടുത്ത രണ്ടാഴ്ചയിൽ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം പാരമ്യത്തിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.
സെപ്റ്റംബർ 12 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5211 കൊവിഡ് പോസിറ്റീവ് കേസുകളാണ്. കേരളത്തിൽ 25,556 കേസുകളും. സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി ശതമാനം 9.1 ആയിരിക്കെ തിരുവനന്തപുരത്ത് ഇത് 15 ശതമാനമാണ്. രോഗവ്യാപന തോത് കണക്കാക്കാനായി കേസസ്/മില്യൻ ആണ് ലോകവ്യാപകമായി ആശ്രയിക്കുന്ന കണക്ക്.
ഈ ദിവസങ്ങളിൽ തിരുവനന്തപുരത്തെ ഓരോ പത്ത് ലക്ഷം പേരിലും 1403 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ മുംബൈയിൽ ഈ കണക്ക് 1212 ഉം ചെന്നെയിൽ 991 ഉം ആണ്. തിരുവനന്തപുരത്തേക്കാള്‍ മുന്നിലുള്ളത് പുനെ, നാഗ്പൂർ, ബെംഗളൂരു, ഈസ്റ്റ് ഗോദാവരി, ദില്ലി, നസിക് എന്നീ നഗരങ്ങൾ മാത്രമാണ്. ഇങ്ങനെ ജനസംഖ്യ ആനുപാതികമായി കണക്ക് പരിശോധിച്ചാൽ തിരുവനന്തപുരത്തെ സ്ഥിതി മുംബൈയും ചെന്നൈയുംക്കാൾ ഗുരുതരമാണെന്ന് കണക്കുകൾ തെളിയിക്കുന്നു. രണ്ട് ആഴ്ചയ്ക്ക് മുമ്പ് നഗരപരിധിയിൽ 100 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ 450ൽ അധികം രോഗികൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam