കൊവിഡ് വ്യാപനം തുടരുന്നു: ഗോവയിലെ കർഫ്യു നീട്ടി

By Web TeamFirst Published May 21, 2021, 6:16 PM IST
Highlights

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിലെ കർഫ്യു നീട്ടി. മെയ് 31 വരെയാണ് കർഫ്യൂ നീട്ടിയത്. മെയ് ഒമ്പതിനായിരുന്നു നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

പനാജി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിലെ കർഫ്യു നീട്ടി. മെയ് 31 വരെയാണ് കർഫ്യൂ നീട്ടിയത്. മെയ് ഒമ്പതിനായിരുന്നു നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. 23 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ 31 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

അവശ്യ സാധനങ്ങൾ വാങ്ങാനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നായിരുന്നു സർക്കാർ അറിയിച്ചത്. മരുന്നു കടകൾക്കും പ്രവർത്തിക്കാൻ സാധിക്കും. അവശ്യ സാധനങ്ങളുടെ വിൽപ്പന രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!