പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്; രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും

Published : Dec 04, 2020, 07:25 AM ISTUpdated : Dec 04, 2020, 09:55 AM IST
പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്; രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും

Synopsis

കൊവിഡ് വാക്സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും. 10 എംപിമാരിൽ കൂടുതലുള്ള പാർട്ടികൾക്കു മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുമതിയുള്ളൂ.

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഇത് രണ്ടാം തവണയാണ് കൊവിഡിൽ സർവ്വ കക്ഷി യോഗം വിളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തേക്കും. കൊവിഡ് വാക്സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും. 10 എംപിമാരിൽ കൂടുതലുള്ള പാർട്ടികൾക്കു മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുമതിയുള്ളൂ.

എല്ലാ ഇന്ത്യക്കാർക്കും എന്ന് സൗജന്യ വാക്സിൻ ലഭിക്കുമെന്ന് ഇന്നത്തെ സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 95,71,559 ആയി. 540  കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,39,188 ആയി ഉയര്‍ന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു