രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് കുറയുന്നു; ഇന്ന് 60,753 രോഗികൾ, 1,647 മരണം

Published : Jun 19, 2021, 09:53 AM ISTUpdated : Jun 19, 2021, 11:37 AM IST
രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് കുറയുന്നു; ഇന്ന് 60,753 രോഗികൾ, 1,647 മരണം

Synopsis

 മരണനിരക്കും കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. 1,647 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് കുറയുന്നു. രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 60,753 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്കും കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. 1,647 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. രോഗമുക്തി നിരക്ക് 96.16 ശതമാനമായി ഉയർന്നു. ഇതുവരെ 27.13 ഡോസ് വാക്സിൻ ഇതുവരെ നൽകി.

പ്രതിദിന രോഗികൾ കുറയുമ്പോഴും മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിലാണ് രാജ്യം. ഒക്ടോബർ നിർണായകമാണെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ കൊവിഡ് പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഒരാഴ്ചത്തെ കൊവിഡ് കേസുകളിൽ ഇന്ത്യക്കും മുന്നിലായിരിക്കുകയാണ് ബ്രസീൽ. അതേസമയം, ബ്രിട്ടനിലും റഷ്യയിലും കേസുകൾ വീണ്ടും ഉയരുന്നു. മൂന്നാം തരംഗത്തിന്‍റെ സൂചനയാണ് എന്നാണ് ആശങ്ക. ഡെൽറ്റ വകഭേദമാണ് കേസ് വർധനയ്ക്ക് കാരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതകത്തിൻ്റെ കാരണം അവ്യക്തം; ബിജെപി നേതാവിൻ്റെ ബന്ധുവായ 17കാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ തിരഞ്ഞ് പഞ്ചാബ് പൊലീസ്
എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടി; ഫിറോസാബാദിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ