രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ ഉപാധികളോടെ; തീവ്രബാധിത മേഖലകളിൽ നിയന്ത്രണം തുടരും

Web Desk   | Asianet News
Published : Apr 20, 2020, 06:36 AM IST
രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ ഉപാധികളോടെ; തീവ്രബാധിത മേഖലകളിൽ നിയന്ത്രണം തുടരും

Synopsis

ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും ഇവിടെ അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്‍റേഷന്‍ ജോലികളും പുനരാരംഭിക്കാം

ദില്ലി: തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളിലാണ് രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗൺ ഇളവ് അനുവദിക്കുന്നത്. ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും ഇവിടെ അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്‍റേഷന്‍ ജോലികളും പുനരാരംഭിക്കാം. 

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ പെടും.സാമൂഹിക അകലം പാലിച്ചും, മാസ്കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം. ചരക്ക് നീക്കം സുഗമമാക്കാം.വാണിജ്യ,വ്യവസായ സംരഭങ്ങള്‍ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫീസുകളും തുറക്കാം. 

വിമാന സർവീസുകൾക്ക് അനുമതിയില്ല.ട്രെയിൻ, ബസ് സർവീസുകളും പാടില്ല. ചികിത്സ ആവശ്യങ്ങൾക്കല്ലാതെ അന്തർസംസ്ഥാന, അന്തർ ജില്ല യാത്രകൾക്ക് അനുമതിയില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോച്ചിംഗ് സെന്ററുകളും അടഞ്ഞുകിടക്കും. ഓൺലൈൻ വ്യാപാരം അനുവദിക്കില്ല. സിനിമ ശാലകൾ, ഷോപ്പിംഗ് മാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവക്ക് പ്രവർത്തനാനുമതിയില്ല. രാഷ്ട്രീയ പാർട്ടി യോഗങ്ങളടക്കം ഒരു കൂടിച്ചേരലും അനുവദനീയമല്ല. കല്യാണം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പരമാവധി 20 പേരേ പങ്കെടുക്കാൻ പാടുളളൂ. ദില്ലിയിലും ,പഞ്ചാബിലും അടുത്ത മൂന്ന് വരെ ഇളവുകൾ വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. പതിനൊന്ന് ജില്ലകളിലായി 78 ഹോട്ട് സ്പോട്ടുകളാണ് ദില്ലിയിലുള്ളത്. കേരളത്തിൽ 14 ജില്ലകളിലായി 88 ഹോട്ട്സ്പോട്ടുകൾ ഉണ്ട്.

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്