
ബാംഗ്ലൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവിൽ നിഷ്ക്കർഷിക്കുന്നു.
കോളേജുകളിലേക്കും ഹോസ്റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവർ സ്വന്തം ചിലവിൽ കൊവിഡ് പരിശോധന നടത്തണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam