കൊവിഡ് വ്യപനം; കിടക്കകളില്ല, മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോ​ഗികൾക്ക് ഓക്സിജൻ നൽകുന്നത് വീൽചെയറിൽ ഇരുത്തി

Published : Apr 12, 2021, 10:50 AM IST
കൊവിഡ് വ്യപനം; കിടക്കകളില്ല, മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോ​ഗികൾക്ക് ഓക്സിജൻ നൽകുന്നത് വീൽചെയറിൽ ഇരുത്തി

Synopsis

ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിനുമപ്പുറം രോ​ഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നത്...

മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ചില ആശുപത്രികളിൽ രോഗികൾക്ക് വേണ്ട കിടക്കകൾ നൽകാൻ പോലും സാധിക്കുന്നില്ല. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോ​ഗികളിൽ പലർക്കും ഓക്സിജൻ നൽകുന്നത് വീൽച്ചെയറുകളിൽ ഇരുത്തിയാണ്. രോ​ഗികളുടെ എണ്ണത്തിനനുസരിച്ച് കിടക്കകൾ ഇല്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് ​കാരണം. 

ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിനുമപ്പുറം രോ​ഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നത്. വീൽച്ചെയറിലിരിക്കുന്ന രോ​ഗികൾക്ക് തങ്ങളുടെ കഴിവിന്റെ പരമാവധി ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരുടേതടക്കമുള്ള മൊബൈൽ വീഡിയോ കൂട്ടിരിപ്പുകാരിലൊരാൾ പകർത്തിയത് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 681 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളുമാണ് നടന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ