കൊവിഡ് ഭേദമായ ആൾക്ക് വീണ്ടും രോ​ഗം; ദില്ലിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published : Apr 19, 2020, 08:17 AM ISTUpdated : Apr 19, 2020, 02:21 PM IST
കൊവിഡ് ഭേദമായ ആൾക്ക് വീണ്ടും രോ​ഗം; ദില്ലിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Synopsis

ദില്ലി കലാവതി സരൺ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണം.

ദില്ലി: കൊവിഡ് 19 രോ​ഗം ഭേദമായ ആൾക്ക് വീണ്ടും രോ​ഗം സ്ഥിരീകരിച്ചു. ഹിമാചലിലാണ് രോ​ഗം ഭേ​ദമായ ആൾ വീണ്ടും കൊവിഡ്  പോസിറ്റീവായത്. രാജ്യത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. അതേസമയം, ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ദില്ലിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ദില്ലി കലാവതി സരൺ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. എന്നാൽ,  ദില്ലി സർക്കാർ മരണം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ദില്ലിയിൽ ലോക്ക് ഡൗൺ ഇളവുകൾ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിർദ്ദേശിച്ചു. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകും. സ്വയം തയ്യാറായി മുന്നോട്ട് വരുന്നവരെയും പരിശോധിക്കാൻ മാർഗ്ഗനിർദ്ദേശം തയ്യാറാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം