Covid India : കൊവിഡ് കുറയുന്നു, രാജ്യത്ത് ഇന്ന് കാൽലക്ഷത്തിൽ താഴെ രോഗികൾ

Published : Feb 19, 2022, 10:03 AM IST
Covid India : കൊവിഡ് കുറയുന്നു, രാജ്യത്ത് ഇന്ന് കാൽലക്ഷത്തിൽ താഴെ രോഗികൾ

Synopsis

ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുൻദിവസത്തേക്കാൾ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

ദില്ലി: രാജ്യത്ത് കൊവിഡ് (Covid) മൂന്നാം തരംഗത്തിൽ (Covid Third Wave) രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ (Covid Case) കാൽ ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുൻദിവസത്തേക്കാൾ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 24 മണിക്കൂറിനിടെ 325 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.  5,11,230   പേരെ ഇതുവരെ കൊവിഡിൽ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.  60298 രോഗമുക്തരായി. നിലവിൽ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. എന്നാൽ അതേ സമയം വാക്സീനേഷനിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാക്സീനേഷനിൽ ഇന്ത്യ 175.03  കോടി പിന്നിട്ടു. 

രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കൊവിഡില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ്  ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ദൈനംദിനാടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യം അവലോകനം ചെയത് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും   കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യവ്യാപകമായി കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരി 21 മുതല്‍ കേസുകള്‍ കുറഞ്ഞുവരുന്നതിലാണ് അധിക നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയത്. 

Long Covid : 'ലോംഗ് കൊവിഡ്' ഒഴിവാക്കാന്‍ ചെയ്യേണ്ടത്...

Covid Restrictions : കൊവിഡ് നിയമലംഘനം; ഖത്തറില്‍ 269 പേര്‍ക്കെതിരെ കൂടി നടപടി

Kerala Governor : കൊവിഡ് പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഗവര്‍ണര്‍

 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ