കൊവിഡ് ഭീഷണി: ഈ വർഷത്തെ അമർനാഥ് തീർത്ഥാടന യാത്ര റദ്ദാക്കി

By Web TeamFirst Published Jul 21, 2020, 11:41 PM IST
Highlights

ഈ വർഷത്തെ അമർനാഥ് തീർത്ഥാടന യാത്ര റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

ദില്ലി: ഈ വർഷത്തെ അമർനാഥ് തീർത്ഥാടന യാത്ര റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ജമ്മു കശ്മീർ ലഫ്. ഗവർണറുടെ അധ്യക്ഷതയിൽ കൂടിയ അമർനാഥ് ക്ഷേത്ര ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ അമര്‍നാഥ് യാത്ര നടത്താന്‍ സാധിക്കില്ലെന്നും. വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് 2020 ലെ അമര്‍നാഥ് തീര്‍ത്ഥാടനം വേണ്ട എന്ന നിലപാടിലേക്ക് എത്തിയത് എന്നും രാജ്ഭവന്‍ ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

ഭക്തജനങ്ങളുടെ വികാരം മാനിച്ച് അമര്‍നാഥ് ക്ഷേത്രത്തിലെ രാവിലെയും വൈകീട്ടും ഉള്ള ആരതിയും പൂജകളും ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്നും, വെര്‍ച്വല്‍ ദര്‍ശനം അനുവദിക്കും. ഇതിന് പുറമേ പാരമ്പര്യ വിധിപ്രകാരമുള്ള എല്ലാ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കുമെന്നും രാജ് ഭവന്‍ അറിയിച്ചു.

click me!