രാജ്യത്ത് കൊവിഡ് ബാധിതർ 24 ലക്ഷത്തിലേക്ക്; പ്രതിദിന കണക്ക് 66,999; ആകെ മരണം 47,033

Web Desk   | Asianet News
Published : Aug 13, 2020, 10:44 AM ISTUpdated : Aug 13, 2020, 10:57 AM IST
രാജ്യത്ത് കൊവിഡ് ബാധിതർ 24 ലക്ഷത്തിലേക്ക്; പ്രതിദിന കണക്ക് 66,999; ആകെ മരണം 47,033

Synopsis

24 മണിക്കൂറിനിടെ 66,999 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമത്തിനുള്ളിൽ 942 പേർ രോ​ഗം ബാധിച്ച്  മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 47,033 ആയി.

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24  ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ  23,96,637 പേർ രോ​ഗ ബാധിതരായെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 24 മണിക്കൂറിനിടെ 66,999 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമത്തിനുള്ളിൽ 942 പേർ രോ​ഗം ബാധിച്ച്  മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 47,033 ആയി.

രോ​ഗമുക്തി നേടിയവരുടെ എണ്ണം 16, 95, 982 ആണ്. ഇന്നലെ മാത്രം  8, 30, 391 സാമ്പിളുകളിൽ കൊവിഡ് പരിശോധന നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു. തെലങ്കാനയിൽ മാത്രം ഇന്ന് 1931 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 മരണം ഉണ്ടായി. ഇതോടെ . ആകെ മരണം 665 ആയി. 22736 പേർ സംസ്ഥാനത്തു ചികിത്സയിലുണ്ട്. തെലങ്കാനയിൽ ആകെ രോഗികൾ 86475 ആയി. 

അതേസമയം, കൊവിഡ് മരുന്ന് വിതരണത്തിൽ സംസ്ഥാനങ്ങൾ ഇടപെടേണ്ടതില്ലെന്ന് വിദ​ഗ്ധ സമിതിയുടെ നിർദ്ദേശം വന്നു. മരുന്ന് വിതരണം കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നടക്കും. സംഭരണം മുതൽ വിതരണം വരെ ഉള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോം വേണമെന്നും തീരുമാനമായിട്ടുണ്ട്. കേന്ദ്രം നിയോഗിച്ച ഡോ. വി കെ പോൾ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ആദ്യ യോഗത്തിന്റേതാണ് തീരുമാനം. രാജ്യത്തെ വിപുലമായ ജനസംഖ്യ കണക്കിലെടുത്താണ് നിർദ്ദേശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി
എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ