കൊവിഡ് വാക്സീൻ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടാകും

Published : May 01, 2021, 07:47 AM ISTUpdated : May 01, 2021, 08:05 AM IST
കൊവിഡ് വാക്സീൻ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടാകും

Synopsis

വാക്സീൻ വില, ഓക്സിജൻ ലഭ്യത, ആശുപത്രികളിലെ സൗകര്യം എന്നിവയിൽ സ്വമേധയാ എടുത്ത കേസിലാണ് ഇന്നലെ സുപ്രീംകോടതി മൂന്നര മണിക്കൂർ വാദം കേട്ടത്. 

ദില്ലി: കൊവിഡ് വാക്സീൻ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടാകും. വാക്സീൻ വിലനിർണ്ണയം കമ്പനികൾക്ക് വിട്ടുകൊടുക്കരുതെന്ന് സുപ്രീംകോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.  

വാക്സീൻ വില, ഓക്സിജൻ ലഭ്യത, ആശുപത്രികളിലെ സൗകര്യം എന്നിവയിൽ സ്വമേധയാ എടുത്ത കേസിലാണ് ഇന്നലെ സുപ്രീംകോടതി മൂന്നര മണിക്കൂർ വാദം കേട്ടത്. സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവർക്കെതിരെ ഒരു പ്രതികാരനടപടിയും പാടില്ല എന്ന് കോടതി നിർദേശിച്ചിരുന്നു. നയപരമായ വിഷയങ്ങൾ ഉള്ള സാഹചര്യത്തിൽ കേസ് മേയ് പത്തിലേക്ക് മാറ്റി. എന്നാൽ ഇടക്കാല ഉത്തരവ് ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. 

Reading Also: വാക്സീന് വ്യത്യസ്ത വിലയ്ക്കുള്ള സാഹചര്യം എന്ത്; കേന്ദ്രസർക്കാരിനെ 'നിര്‍ത്തിപ്പൊരിച്ച്' സുപ്രീം കോടതി...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയുടെ പിതാവിനെക്കുറിച്ചുള്ള ഖർഗെയുടെ പരാമർശം; കടുത്ത മറുപടിയുമായി അമിത് ഷാ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകുമെന്ന് മുന്നറിയിപ്പ്
പുലികേശി നഗർ സ്ഫോടനത്തിൽ തീവ്രവാദ ബന്ധമില്ല, കാരണം വ്യക്തി വൈരാഗ്യമെന്നും പൊലീസ്; അസം സ്വദേശികളായ മൂന്ന് പ്രതികളും പിടിയിൽ