ഉടമസ്ഥൻ ആര്; പശു കോടതിയിലേയ്ക്ക് !!

Published : Apr 12, 2019, 10:40 PM IST
ഉടമസ്ഥൻ ആര്; പശു കോടതിയിലേയ്ക്ക് !!

Synopsis

പശുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിളായ ഓം പ്രകാശും അധ്യാപകനായ ശ്യാം സിങും തമ്മില്‍ലുണ്ടായ തര്‍ക്കമാണ് കോടതിയില്‍ എത്തിയത്.

ജോധ്പൂർ: കോടതിയിൽ പ്രതികളെയും സാക്ഷികളെയും ഹാജരാക്കുന്നത് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ പശുവിനെ കോടതിയിൽ ഹാജരാക്കിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? എങ്കിൽ അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും വരുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലാണ് പശുവിനെ കോടതിയിൽ ഹാജരാക്കിയത്.

ജോധ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതിയിലാണ് കൗതുകം സൃഷ്ടിച്ച സംഭവം നടന്നത്. പശുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിളായ ഓം പ്രകാശും അധ്യാപകനായ ശ്യാം സിങും തമ്മില്‍ലുണ്ടായ തര്‍ക്കമാണ് കോടതിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ആ​ഗസ്റ്റിൽ മണ്ഡോര്‍ പൊലീസ് സ്‌റ്റേഷനില്‍ ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടർന്ന് ഇരുവരുടെയും സമ്മതപ്രകാരം പശുവിനെ പശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

എന്നാൽ സംഭവം ഒത്തുതിർപ്പാക്കാൻ പൊലീസിന് കഴിയാതെ വന്നതോടെ കേസ് മെട്രോപൊളിറ്റന്‍ കോടതിയിലേക്കെത്തുകയായിരുന്നു. ഇരു കക്ഷികളും കോടതിയില്‍ ഹാജരാവുകയും ഒപ്പം ജഡ്ജിക്ക്  മുന്‍പില്‍ പശുവിനെയും ഹാജരാക്കുകയായിരുന്നു. കേസ് ഏപ്രില്‍ 15ലേക്ക് നീട്ടിയിട്ടുണ്ട്. എന്തായാലും അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിതെന്നാണ് കാഴ്ച്ചക്കാരും ജീവനക്കാരും ഒരുപോലെ പറയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല യുവതീപ്രവേശന കേസ്: അവിശ്വാസികളുടെ ആവശ്യം കോടതി എന്തിന് കേൾക്കണം, ആദ്യ ഹർജിക്കാർ വിശ്വാസികളല്ലെന്ന നിർണ്ണായക പരാമർശവുമായി ജസ്റ്റിസ് നാഗരത്ന
എന്നെ തകർക്കാൻ ശ്രമിച്ചു, വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി വിജയ്; 'പണപ്പെട്ടി സഖ്യത്തെ പരാജയപ്പെടുത്തും'