ഗോവധ നിരോധന നിയമം നിരപരാധികൾക്കെതിരെ ദുരുപയോഗം ചെയ്യുന്നതായി കോടതി

By Web TeamFirst Published Oct 26, 2020, 2:36 PM IST
Highlights

ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ ആളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്

അലഹബാദ്: ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതിയുടെ വിമർശനം. നിയമം നിരപരാധികൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നു. ഏത് മാംസം പിടിച്ചാലും അത് പശുവിന്റെ ഇറച്ചിയായി കാണിക്കുന്നുവെന്ന് കോടതി പറഞ്ഞു.

ഭൂരിഭാഗം കേസുകളിലും മാംസം ശാസ്ത്രീയ  പരിശോധനയ്ക്ക് പോലും അയക്കുന്നില്ല. ഇതുമൂലം  ചെയ്യാത്ത കുറ്റത്തിന് നിരപരാധികൾ ജയിലിൽ കിടക്കേണ്ടി വരുന്നു. ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ ആളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്.

click me!