
പൂജയ്ക്കിടെ സ്വര്‍ണമാല വിഴുങ്ങി പശു (Cow Swallow gold). 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് (Gold Chain) പശു വിഴുങ്ങിയത്. നാലുവയസുള്ള പശുവിനും കിടാവിനുമായി നടത്തിയ പൂജയ്ക്കിടയിലാണ് (Cow Pooja) സംഭവം. ഉത്തര കര്‍ണാടകയിലെ സിര്‍സി താലൂക്കിലെ ഹീപ്പനഹള്ളിയിലാണ് സംഭവം. ദീപാവലി സമയത്തെ ഗോ പൂജയ്ക്കിടെയാണ് ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശു സ്വര്‍ണമാല വിഴുങ്ങിയത്. പൂജയക്കായി പശുക്കളെ കുളിപ്പിച്ച് ഒരുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.
ഒരു നിമിഷം വീട്ടുകാരുടെ ശ്രദ്ധമാറിയ സമയത്താണ് സ്വര്‍ണമാല പശു വിഴുങ്ങിയത്. പശുക്കിടാവിന്‍റെ കഴുത്തിലായിരുന്നു സ്വര്‍ണമാല അണിയിച്ചിരുന്നത്. പിന്നീട് ഈ മാല ഈരി വച്ചിരുന്നു. ഇതിന് സമീപത്തായി വച്ചിരുന്ന പൂമാലകള്‍ അകത്താക്കുന്ന കൂട്ടത്തിലാണ് സ്വര്‍ണമാലയും പശു വിഴുങ്ങിയത്. മാല കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. തൊഴുത്തിലും പരിസരത്തുമെല്ലാം തിരഞ്ഞിട്ടും കാണാതെ വന്നതോടെയാണ് മറ്റ് സാധ്യതകളേക്കുറിച്ച് വീട്ടുകാര്‍ അന്വേഷിച്ചത്. മോഷ്ടാക്കള്‍ വരാനുള്ള സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ വീട്ടുകാര്‍ പിന്നീടുള്ള 35 ദിവസത്തോളം പശു ചാണകം ഇടുന്നത് ശ്രദ്ധിക്കുകയായിരുന്നു. എന്നാല്‍ മാല വെളിയില്‍ വന്നില്ല. ഇതോടെയാണ് മൃഗഡോക്ടറുടെ സഹായം തേടാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.
മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെയാണ് പശുവിന്‍റെ വയറിനുള്ളിലെ സ്വര്‍ണ സാന്നിധ്യം മനസിലാക്കുന്നത്. പിന്നീട് സ്കാന്‍ ചെയ്തതിലൂടെ വയറിനുള്ളില്‍ എവിടെയാണ് മാലയുള്ളതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്തു. വീട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് പശുവിനെ ശസത്രക്രിയയ്ക്ക് വിധേയമാക്കിയാണ് മാല പുറത്തെടുത്തത്. വയറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മാല കിടന്നിരുന്നത്. ഇതിനാലാണ് ചാണകത്തിലൂടെ മാല പുറത്തുവരാതിരുന്നതെന്ന് വെറ്റിനറി വിദഗ്ധന്‍ പറയുന്നു. പുറത്തെടുത്ത മാല 18 ഗ്രാം മാത്രമാണുള്ളത്. ബാക്കിയുള്ള ഭാഗം കാണാതെ പോയ നിലയിലാണുള്ളത്. ഇന്നത്തെ വില അനുസരിച്ച് ഏകദേശം 86220 രൂപയുടെ മാലയാണ് പശു വിഴുങ്ങിയത്.
ഭർത്താവിനെ പോലെ ചുംബിക്കുകയും പെരുമാറുകയും ചെയ്യുന്നു: പശുവിനെ വിവാഹം ചെയ്ത് സ്ത്രീ
ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ (woman, married cow). തന്നെ സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി പശുവിനെ വിവാഹം ചെയ്തതത്. ഭർത്താവിനെ പോലെ വീടിന് മുകളിലെ നിലയിലേക്ക് പശു തന്നെ പിന്തുടരുന്നുവെന്നും സ്ത്രീ പറയുന്നു. പശുവിനൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിവാഹ ചടങ്ങുകളും നടത്തിയതായാണ് നാട്ടുകാർ പറയുന്നത് ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടില്ല.. 'പശുക്കുട്ടി എന്റെ ഭർത്താവാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അവൻ എന്ത് ചെയ്താലും, ജീവിച്ചിരുന്നപ്പോൾ ഭർത്താവ് ചെയ്യുന്നതുപോലെയാണ്'- എന്നായിരുന്നു സ്ത്രീ പറഞ്ഞത്. ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ച വസ്തുക്കളിൽ പലതും അവർ പശുവിന് നൽകുകയും ചെയ്തു.
തൂണില്‍ കെട്ടിയിട്ട പശുവിനെ കടിച്ച് കീറി സിംഹം, കയ്യടിച്ച് കാണികള്‍; ഗുജറാത്തില്‍ 12 പേര്‍ക്കെതിരെ കേസ്
പശുവിനെ ഇരയായി നല്‍കി സിംഹത്തെ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഗുജറാത്തില്‍ 12 പേര്‍ക്കെതിരെ കേസ്. ഒരു തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ച് കീറി തിന്നുന്നതായുള്ള പ്രദര്‍ശനം കാണാനായി നിരവധിപ്പേരാണ് എത്തിയിരുന്നത്. നവംബര്‍ ആദ്യ ആഴ്ചയിലായിരുന്നു ഗിര്‍ വനമേഖലയിലെ ജുനാഗഡില്‍ വിവാദമായ പ്രദര്‍ശനം നടന്നത്. പ്രദര്‍ശനത്തിലെ ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ പകര്‍ത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.