വാറങ്കലിലെ ഭൂസമരം; ബിനോയ് വിശ്വം തെലങ്കാനയില്‍ പൊലീസ് കസ്റ്റഡിയില്‍

By Web TeamFirst Published May 18, 2022, 3:05 PM IST
Highlights

വാറങ്കലിലെ മട്ടേവാടയില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരിഹതിരായ ആളുകള്‍ കുടിലുകെട്ടി സമരം നടത്തുകയാണ്. ഇതില്‍ പങ്കെടുക്കാനാണ് ബിനോയ് വിശ്വവും മറ്റ് നേതാക്കളും വാറങ്കല്‍ താലൂക്ക് ഓഫീസിലെത്തിയത്.

ഹൈദരാബാദ്: തെലങ്കാനയിലെ (Telangana) വാറങ്കലില്‍ ഭൂസമരത്തിനിടെ ബിനോയ് വിശ്വത്തെയും (Binoy Viswam) സിപിഐ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാറങ്കലിലെ താലൂക്ക് ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് പ്രതിഷേധക്കാരെ കസ്റ്റിഡിയിലെടുത്തത്. വാറങ്കലിലെയും സമീപ പ്രദേശങ്ങളിലെയും ഭൂമിയും ജലാശയങ്ങളും ഭൂമാഫിയകളും രാഷ്ട്രീയ നേതാക്കളും കയ്യേറുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം. ഈ മേഖലയില്‍ 15 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറി ഭൂരഹിതരായ ആളുകള്‍ കുടില്‍ കെട്ടി സമരം ചെയ്യുകയാണ്. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു സിപിഐ പ്രതിഷേധം. അന്യായമായാണ് തെലങ്കാന പൊലീസ് കസ്റ്റിഡിയിലെടുത്തത് എന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഭൂമാഫിയകള്‍ക്കായി ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും സിപിഐ ചൂണ്ടികാട്ടി. സ്റ്റേഷനിലേക്ക് മാറ്റിയ ഇവരെ പിന്നീട് വിട്ടയച്ചു.

click me!