
ദില്ലി: മുൻ ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ അധ്യക്ഷനും സിപിഐ നേതാവുമായ കനയ്യ കുമാർ ജെഡിയുവിലേക്കെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ. അനാവശ്യ പ്രചാരണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. ബിഹാർ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുപ്പക്കാരനുമായ അശോക് ചൗധരിയെ കനയ്യ കുമാർ കണ്ടതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.
എന്നാൽ കനയ്യ, പൊതു വിഷയങ്ങൾ ഉന്നയിക്കാനാണ് അശോക് ചൗധരിയെ കണ്ടതെന്നാണ് ഡി. രാജയുടെ പ്രതികരണം. ബിഹാർ സിപിഐയുടെ മുൻനിര നേതാവായ കനയ്യയ്ക്കും സിപിഐ നേതൃത്വത്തിനും ഇടയിലെ തർക്കം നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടുന്നു എന്നരീതിയിൽ വാർത്തകൾ പ്രചരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam