ഇന്ത്യ സഖ്യത്തില്‍ ഏകോപനമില്ല, ആരില്ലെങ്കിലും ബ്രിട്ടീഷുകാരെ എതിർത്തത് പോലെ ബിജെപിയെയും എതിർക്കും: സിപിഐ

Published : Feb 11, 2025, 05:03 PM ISTUpdated : Feb 11, 2025, 05:17 PM IST
 ഇന്ത്യ സഖ്യത്തില്‍ ഏകോപനമില്ല, ആരില്ലെങ്കിലും ബ്രിട്ടീഷുകാരെ എതിർത്തത് പോലെ ബിജെപിയെയും എതിർക്കും: സിപിഐ

Synopsis

ഇന്ത്യ സഖ്യത്തിന്‍റെ  യോഗം വിളിക്കാത്തത് എന്ത് കൊണ്ടെന്ന് ഡി.രാജ .പാർലമെന്‍റില്‍ ഇന്ത്യ പാർട്ടികൾക്കിടയിൽ ഏകോപനമില്ല.

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുപ്പിച്ച് സിപിഐ രംഗത്ത്. ഇന്ത്യ സഖ്യത്തിന്‍റെ  യോഗം വിളിക്കാത്തത് എന്ത് കൊണ്ടെന്ന് ഡി രാജ ചോദിച്ചു. പാർലമെന്‍റില്‍ ഇന്ത്യ പാർട്ടികൾക്കിടയിൽ ഏകോപനമില്ല. പുറത്ത് സഖ്യത്തിന്‍റെ  യോഗവുമില്ല. ഏറെ ചർച്ചകൾക്ക് ശേഷമാണ് ഖർഗെയെ ചെയർപേഴ്സൻ ആക്കിയത്. സഖ്യത്തിൽ പ്രശനങ്ങൾ ഉണ്ടെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്റ്റാലിനെ കണ്ടുപഠിക്കണമെന്നും  ഡി രാജ പറഞ്ഞു. എല്ലാ പാർട്ടികളെയും ഒന്നിച്ചു കൊണ്ടു പോകാൻ സ്റ്റാലിന് കഴിയുന്നു. ബംഗാളിൽ തനിച്ച് മത്സരിക്കുമെന്നത് മമതയുടെ അഭിപ്രായം ആണ്. ആര് ഒപ്പം ഇല്ലെങ്കിലും പണ്ട് ബ്രിട്ടീഷുകാരെ എതിർത്തത് പോലെ ബിജെപിയെയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു

 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ