ബിഹാറിൽ നിതീഷ് കുമാർ സർക്കാറിൽ സിപിഐഎംഎൽ പങ്കാളിയാകുമോ? തീരുമാനം ഇന്നുണ്ടാകും

By Web TeamFirst Published Aug 13, 2022, 8:51 AM IST
Highlights

ബിഹാറിൽ സർക്കാരിന്റെ ഭാഗമാകണമോയെന്നതിൽ സി പി ഐ എം എൽ ഇന്ന് തീരുമാനമെടുക്കും

ബിഹാറിൽ സർക്കാരിന്റെ ഭാഗമാകണമോയെന്നതിൽ സി പി ഐ എം എൽ ഇന്ന് തീരുമാനമെടുക്കും. ഇതിനായി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. 12 എംഎൽഎമാരാണ് ബിഹാറിൽ സിപിഐ എംഎല്ലിന് ഉള്ളത്. സർക്കാർ നയങ്ങളിൽ സ്വാധീനം ചെലുത്താനുള്ള സ്വാധീനമില്ലാത്തതിനാൽ പുറത്തുനിന്ന് പിന്തുണയ്ക്കാം എന്നാണ് സിപിഎം, സിപിഐ പാർട്ടികളുടെ നിലപാട്.  രണ്ടു വീതം എംഎൽഎമാരാണ് സംസ്ഥാനത്ത് ഇരു പാർട്ടികൾക്കും ഉള്ളത്. ഓഗസ്റ്റ് 15- ലെ മന്ത്രിസഭ രൂപീകരണത്തിന് മുൻപായി ആർ ജെ ഡി , ജെ ഡി യു കക്ഷികൾ തമ്മിൽ വകുപ്പുകൾ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സഖ്യയക്ഷിയായ കോൺഗ്രസിന് നാല് മന്ത്രിസ്ഥാനം കിട്ടാനാണ് സാധ്യത.

അതേസമയം സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും ജെഡിയുവും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ഓഗസ്റ്റ് 15-ന് ശേഷമാകും മന്ത്രിസഭാ രൂപീകരണം ഉണ്ടാകുക. ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ഇതിനുള്ള കരുനീക്കങ്ങളാണ് തേജസ്വി യാദവ് നടത്തുന്നത്. ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും സർക്കാരിലുണ്ടാവുക. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരു മന്ത്രി സ്ഥാനവുമാകും ലഭിക്കുക. തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം. 

Read more:  മോദിയുടെ ഗുജറാത്തിൽ പ്രചാരണത്തിന് പോകുമോ? അറിയിക്കാമെന്ന് നിതീഷ് കുമാർ

എ സിപിഐ എംഎൽ മന്ത്രിസഭയിൽ വേണമെന്ന നിലപാടാണ് ജെഡിയുവിന്. അങ്ങിനെ വരുമ്പോൾ ആർജെഡി മന്ത്രിസ്ഥാനം കുറയ്ക്കേണ്ടി വരും. എന്നാൽ മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണച്ചാൽ മതിയെന്ന നിലപാടാണ് സിപിഐ, സിപിഎം എന്നീ ഇടത് പാർട്ടികൾക്കുള്ളത്. 

Read more: നിതീഷ് എൻഡിഎ വിട്ടത് ബിജെപിക്ക് കിട്ടിയ അടി; സോണിയാ ഗാന്ധിയെ കണ്ട് തേജസ്വി യാദവ്

click me!