കേരളത്തിൽ തുടർഭരണം; മറ്റിടങ്ങളിൽ ബിജെപിയുടെ തോൽവി ലക്ഷ്യം, പാർട്ടി കോൺഗ്രസ് അടുത്ത വർഷമെന്നും സിപിഎം

Published : Jan 31, 2021, 08:19 PM ISTUpdated : Jan 31, 2021, 08:53 PM IST
കേരളത്തിൽ തുടർഭരണം; മറ്റിടങ്ങളിൽ ബിജെപിയുടെ തോൽവി ലക്ഷ്യം, പാർട്ടി കോൺഗ്രസ് അടുത്ത വർഷമെന്നും സിപിഎം

Synopsis

 23-ാമത് സിപിഎം പാർട്ടി കോണ്ഗ്രസ് അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ നടക്കും. രണ്ടുദിവസമായി ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം

ദില്ലി: 23-ാമത് സിപിഎം പാർട്ടി കോണ്ഗ്രസ് അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ നടക്കും. രണ്ടുദിവസമായി ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷം ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ജൂലൈ മാസം മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനം സിസി യോഗം വിലയിരുത്തി. കേരളത്തിൽ തുടർഭരണവും ബംഗാളിൽ മതേതരപാർട്ടികളുമായി ചേർന്ന് ബിജെപിയെ തോൽപ്പിക്കുകയുമാണ് പാർട്ടി ലക്ഷ്യം. 

കാർഷിക നിയമങ്ങൾക്കെതിരെ ഫെബ്രുവരി രണ്ടാംവാരം മുതൽ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും ആഹ്വാനം നൽകിയിട്ടുണ്ട്.പാർലമെന്റിൽ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്താൻ എംപിമാർക്ക് സി സി നിർദേശം നൽകി.

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി