ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിരെയും യുപി പൊലീസ് എഫ്ഐആർ

Published : Jan 31, 2021, 07:23 PM ISTUpdated : Jan 31, 2021, 07:28 PM IST
ദി വയർ  എഡിറ്റർ  സിദ്ധാർത്ഥ് വരദരാജനെതിരെയും യുപി പൊലീസ് എഫ്ഐആർ

Synopsis

ദി വയർ  എഡിറ്റർ  സിദ്ധാർത്ഥ് വരദരാജനെതിരെയും എഫ്ഐആർ ചുമത്തി യുപി പൊലീസ്. പ്രകോപനപരമായി ട്വീറ്റ് ചെയ്തു എന്നാരോപിച്ചാണ് കേസ്. 

ദില്ലി: ദി വയർ  എഡിറ്റർ  സിദ്ധാർത്ഥ് വരദരാജനെതിരെയും എഫ്ഐആർ ചുമത്തി യുപി പൊലീസ്. പ്രകോപനപരമായി ട്വീറ്റ് ചെയ്തു എന്നാരോപിച്ചാണ് കേസ്. കർഷക സമരത്തിനിടെ മരിച്ച നവ്രീത് സിങ്ങിന്റെ മുത്തച്ഛനെ ഉദ്ധരിച്ച്  തയാറാക്കിയ വാർത്ത പങ്കുവെച്ച ട്വീറ്റാണ് കേസിനാധാരം.  ഐപിസി  153-ബി, 505 (2) എന്നീ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ. 

ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്ത‍ർപ്രദേശ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലായിരുന്നു നടപടി. കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാ‍ർക്കും എതിരെയും കേസെടുത്തിരുന്നു. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. കേസ് നിയമപരമായി നേരിടുമെന്ന് കാരവാൻ എഡിറ്റർ  വിനോദ് കെ. ജോസ് പ്രതികരിച്ചിരുന്നു.

PREV
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു