പൊലീസ് നടപടിയില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം; ജെഎൻയു വിഷയത്തില്‍ രാജ്യസഭയിൽ ബഹളം

By Web TeamFirst Published Nov 22, 2019, 11:08 PM IST
Highlights

രാജ്യത്തെ വെട്ടിമുറിക്കാൻ മുദ്രാവാക്യം വിളിച്ചവരാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലെന്ന് ബിജെപി എംപി പ്രഭാത് ഝാ സഭയിൽ പറഞ്ഞു. 
 

ദില്ലി: ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം രാജ്യസഭയിൽ.  ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെന്‍റ് മാർച്ചിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം എംപി കെ കെ രാഗേഷാണ് സഭയിൽ നോട്ടീസ് നൽകിയത്. രാജ്യത്തെ വെട്ടിമുറിക്കാൻ മുദ്രാവാക്യം വിളിച്ചവരാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലെന്ന് ബിജെപി എംപി പ്രഭാത് ഝാ സഭയിൽ പറഞ്ഞു. 

നോട്ടീസിന് മറുപടിയായാണ് ബിജെപി എംപി പ്രഭാത് ഝാ  മറുപടി പറഞ്ഞത്. ഇതോടെ സഭയിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. ഫീസ് വ‍ർധനവിനെതിരെയുള്ള വിദ്യാർത്ഥി സമരം ചർച്ച ചെയ്യാൻ നിയോഗിച്ച ഉന്നതാധികാര സമിതി ക്യാമ്പസിലെത്തി വിദ്യാർത്ഥികളെ കണ്ടു. വിദ്യാർത്ഥികൾ മുന്നോട്ട് വച്ച ആവശ്യങ്ങളിൽ പകുതിയിലേറെ കമ്മറ്റി അംഗീകരിച്ചതായിട്ടാണ് സൂചന. നാളെ പാർലമെന്‍റിലേക്ക് വിദ്യാർ‍ത്ഥികൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
 

click me!