കശ്മീരിലെ ജനങ്ങള്‍ക്ക് ജയിലുകളല്ല, തൊഴിലാണ് വേണ്ടത്: യൂസഫ് താരിഗാമി

By Web TeamFirst Published Sep 18, 2019, 1:38 PM IST
Highlights

കശ്മീരിലെ ജനങ്ങൾ തീവ്രവാദികൾ അല്ല. ജയിലുകൾ അല്ല തൊഴിലുകളാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത്

ദില്ലി: പുനസംഘടനക്ക് ശേഷം ജമ്മു കശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്ന് കശ്മീരിലെ സിപിഎം നേതാവും  എംഎല്‍എയുമായ മുഹമ്മദ് യൂസഫ് താരിഗാമി പറഞ്ഞു. കശ്മീരിന് നീതി ലഭിക്കാന്‍ രാജ്യത്തെ ജനങ്ങൾ മുന്നോട്ട് ഇറങ്ങണമെന്നും താരിഗാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കശ്മീര്‍ പുനസംഘടനയോടെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. അവിടെ  ആരോഗ്യമേഖലയിലടക്കം സ്ഥിതിഗതികൾ ഗുരുതരമാണ് .കശ്മീരിലെ ജനങ്ങൾ തീവ്രവാദികൾ അല്ല. ജയിലുകൾ അല്ല തൊഴിലുകളാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരും ജയിലിലാണെന്നും താരിഗാമി പറഞ്ഞു. 
 

click me!