കെജ്രിവാൾ-യെച്ചൂരി കൂടിക്കാഴ്ച, കേന്ദ്രത്തിന്റെ വിവാദ ഓർഡിനൻസിനെതിരായ ബില്ലിന് സിപിഎം പിന്തുണ

Published : May 30, 2023, 05:01 PM IST
കെജ്രിവാൾ-യെച്ചൂരി കൂടിക്കാഴ്ച, കേന്ദ്രത്തിന്റെ വിവാദ ഓർഡിനൻസിനെതിരായ ബില്ലിന് സിപിഎം പിന്തുണ

Synopsis

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കെജ്രിവാൾ കൂടിക്കാഴ്ച നടത്തി. പാർലമെന്‍റില്‍ ബിൽ അവതരിപ്പിക്കുമ്പോള്‍ സിപിഎം പിന്തുണയ്ക്കുമെന്ന് സീതാറാം യെച്ചൂരി ഉറപ്പ് നൽകി.

ദില്ലി : ദില്ലി സ‍ര്‍ക്കാരിനെതിരായ കേന്ദ്രസർക്കാരിന്‍റെ വിവാദ ഓർഡിനൻസിനെതിരെ പിന്തുണ തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിപിഎം ആസ്ഥാനത്ത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കെജ്രിവാൾ കൂടിക്കാഴ്ച നടത്തി. പാർലമെന്‍റില്‍ ബിൽ അവതരിപ്പിക്കുമ്പോള്‍ സിപിഎം പിന്തുണയ്ക്കുമെന്ന് സീതാറാം യെച്ചൂരി ഉറപ്പ് നൽകി. ദില്ലി വിദ്യാഭ്യാസ മന്ത്രി അതിഷി സിങ്, എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ദില്ലിയിലെ ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്‍റേതെന്നും ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അരവിന്ദ് കെജ്രിവാള്‍ പറ‍ഞ്ഞു. ഒരു വ്യക്തിയുടെ വിഷയമല്ല, രാജ്യത്തെ ജനങ്ങളുടെ പ്രശ്നമാണിതെന്നായിരുന്നു കോൺഗ്രസ് പിന്തുണയെ കുറിച്ചുള്ള ചോദ്യത്തിന് കെജ്രിവാളിന്റെ പ്രതികരണം.

 

 

 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി