അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ് ; പാകിസ്ഥാൻ മിസൈൽ, മോർടാർ ആക്രമണം നടത്തുന്നു, തിരിച്ചടിച്ച് സൈന്യം

By Web TeamFirst Published Feb 27, 2019, 6:00 AM IST
Highlights

ഗ്രാമീണരെ മറയാക്കിയാണ് പാക്കിസ്ഥാന്‍റെ മോർട്ടാർ ആക്രമണം

കാശ്മീർ:ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീർ അതിർത്തിയിൽ വെടിവയ്പ്പ്. ഗ്രാമീണരെ മറയാക്കി പാകിസ്ഥാൻ മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാകിസ്ഥാന്‍റെ സൈനിക പോസ്റ്റുകൾക്ക് നേരെ  ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്. 

ഇതേസമയം ഷോപിയാനിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയാണ്. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുകയാണ്. പുലർച്ചെ രണ്ട്  മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

 

 

click me!