
ദില്ലി: പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. ആറ് മണിക്കൂർ നീളുന്ന ചർച്ചയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് ഇന്നലെ സഭയിൽ വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും നടന്നിരുന്നെങ്കിലും, സ്പീക്കറുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവിൽ ചർച്ചയുമായി സഹകരിക്കാൻ തയ്യാറായത്.
വിദ്യാർഥികളുടെ ആവശ്യം എന്ന നിലയിലാണ് പരീക്ഷ ഭേദഗതി ബിൽ പാസാക്കാൻ പ്രതിപക്ഷം സഹകരിക്കുന്നത്. അതേസമയം ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധങ്ങളിൽ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. കഴിഞ്ഞ ദിവസം പ്രതിപക്ഷ ബഹളം ശക്തമായിരുന്നു. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അതിനിടെ സ്പീക്കർ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടി. സോനം വാങ്ചുക്കിന് പ്രധാനമന്ത്രി നില്‍കിയ വാഗ്ദാനം പാലിക്കേണ്ടതാണെന്ന നിലപാട് അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ചക്ക് പ്രതിപക്ഷം തയ്യാറാകുകയായിരുന്നു. ഇന്ന് 6 മണിക്കൂര്‍ നേരം ലോക് സഭയില്‍ ചര്‍ച്ച നടക്കും. ശേഷം ബില്ല് പാസാക്കാനാണ് ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam