`കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാൻ'; മഹാരാഷ്ട്രയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

Published : Jun 25, 2026, 10:14 AM IST
pune ketan agarwal murder case siya goyal marriage pressure lohagad fort conspiracy chetan choudhary

Synopsis

പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്നാണ് പ്രതികൾ നൽകിയ മൊഴി.

മുംബൈ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്നാണ് പ്രതികൾ നൽകിയ മൊഴി. ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ചിന്തയാണ് കേതനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

പുണെ സ്വദേശിയായ ബിസിനസുകാരൻ കേതൻ വിശാൽ അഗർവാൾ (26) ഈ മാസം 18നാണ് കൊല്ലപ്പെട്ടത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് പ്രതിശ്രുത വധു സിയ ഗോയൽ ആദ്യം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. എന്നാൽ, സിയയും അവരുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. പ്രമുഖ ബിൽഡർ വിശാൽ അഗർവാളിന്‍റെ മകനാണ് കേതൻ. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരുന്ന നവംബർ 25-ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജയ്പൂരില്‍ കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വരെ വിവാഹത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വരിലേക്ക് യാത്ര പോകാനും കേതൻ പദ്ധതിയിട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രമേശ് ചെന്നിത്തലയുടെ വഴിയേ അമിത് ഷായും; വമ്പൻ കർമ്മപദ്ധതി നാളെ രാജ്യത്തിന് സമർപ്പിക്കും; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ
സാമ്പത്തിക സംവരണത്തിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി; 'സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല'