ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് സി എസ് കർണൻ

ചെന്നൈ: ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് സി എസ് കർണൻ. കോടതിയലക്ഷ്യക്കേസിൽ 6 മാസം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് ജസ്റ്റിസ് കർണൻ. 1955 ജൂൺ 12ന് തമിഴ്നാട്ടിലെ കൂഡല്ലൂരിലെ കർനാതത്തിലാണ് ജസ്റ്റിസ് സി എസ് കർണന്റെ ജനനം. അച്ഛൻ അധ്യാപകനും അമ്മ ഗൃഹനാഥനുമായിരുന്നു. മദ്രാസ് ലോ സ്കൂളിൽ നിന്ന് 1983ലാണ് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2009 മുതൽ മദ്രാസ് ഹൈക്കോടതി ജഡ്ജ് ആയിരുന്നു. 2017 ജൂണ്‍ 12നാണ് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കര്ണന്‍.

ഇന്ത്യന്‍ നീതിന്യായസംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിയ്‌ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്‍ണന്‍. മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജി. താന്‍ ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാള്‍, എസ് സി എസ് ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ ആദ്യ ന്യായാധിപന്‍ തുടങ്ങി വിചിത്രമായ നടപടികളിലൂടെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ത്തന്നെ പല റെക്കോഡുകളുണ്ട് ജസ്റ്റിസ് കര്‍ണന്റെ പേരില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം