വിദേശത്ത് ജോലി വാദ്ഗാനം ചെയ്ത് പണം തട്ടാൻ സൈബര്‍ സംഘങ്ങൾ; എംബസി ഉദ്യോഗസ്ഥരുടെ പേരിലും വ്യാജരേഖ

By Web TeamFirst Published Jun 23, 2021, 10:53 AM IST
Highlights

എംബസി ഉദ്യോഗസ്ഥരുടെ പേരിൽ വരെ വ്യാജ രേഖകൾ ഉണ്ടാക്കിയും വിശദാംശങ്ങൾ അടങ്ങിയ ഇമെയിൽ സന്ദേശം അയച്ചും ആണ് തട്ടിപ്പ് നടക്കുന്നത് .

ദില്ലി: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സൈബർ സംഘങ്ങൾ രാജ്യത്ത് വ്യാപകമാകുന്നു.  കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് ഈ കൊവിഡ്ക്കാലത്ത് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ കബിളിപ്പിക്കുന്നത്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെന്ന പേരിൽ വ്യാജരേഖകൾ വരെ നൽകിയാണ് തട്ടിപ്പ്. 

ജോലിക്കായി ഒരു തൊഴിൽവെബ് സെറ്റിൽ രജിസ്ട്രേഷൻ ചെയ്ത് ഒഡീഷയിൽ താമസിക്കുന്ന മലയാളിക്കാണ് കാനഡയിലെ DRANMOCONTRUCTIONS  എന്ന കന്പനിയുടെ പേരിൽ ഒരു  ജോലി ഓഫർ എത്തുന്നു. കന്പനി അയച്ച ഈമെയിൽ സന്ദേശത്തിൽ പൂരിപ്പിക്കേണ്ട രേഖകളും ഈമെയിൽ അഭിമുഖത്തിന് മറുപടി നൽകേണ്ട ചോദ്യങ്ങളും എല്ലാം ഉൾപ്പെടുത്തിയാണ് ഇ മെയിൽ സന്ദേശം. ഇത് പൂരിപ്പിച്ച അയച്ചപ്പോൾ അഞ്ച് ദിവസത്തിന് ശേഷം ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരങ്ങൾ അടങ്ങിയ ഓഫർ ലെറ്റർ കിട്ടി.

എമിഗ്രേഷൻ അടക്കം കാനഡയിലേക്ക് വരേണ്ടത് സംബന്ധിച്ച് നടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്നത് അടക്കമുള്ള വിശദാംശങ്ങൾ സന്ദേശത്തിൽ വ്യക്തമായിരുന്നു. വിസ ഉൾപ്പെടെ മറ്റു നടപടികൾക്കായി ദില്ലിയിലെ കാനേ‍ഡിയൻ എംബസിയിൽ നിന്ന് ഉദ്യോഗസ്ഥൻ ബന്ധപ്പെടുമെന്നും  കനേഡിയൻ എമിഗ്രേഷൻ സെന്ററിന്റെ  പേരിൽ തുടർ സന്ദേശങ്ങൾ എത്തി.

IC.OC.VISA@DIPLOMATS.COM എന്ന് വിലാസത്തിലാണ് സന്ദേശം എത്തിയത്.

കനേഡിയൻ എംബസിയിലെ കോൺസൽ നദീർ പട്ടേൽ എന്ന അവകാശപ്പെടുന്ന ഉദ്യോഗസ്ഥന്‍റെ പേരിലായിരുന്നു ഈമെയിൽ. വർക്ക് പെർമിറ്റിനായ പൂരിപ്പിക്കേണ്ടേ രേഖകളും അയച്ചു കൊടുത്തു. കൂടാതെ വിസ പ്രോസസിങ്ങ് ഫീസായി 31,131,രൂപ അടയ്ക്കണമെന്ന നിർദ്ദേശം എത്തി. ഇത് അടക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങളും പിന്നീട് ഈമെയിൽ മുഖാന്തരം നൽകി.

എന്നാൽ പണം അടയ്ക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിക്കണമെന്ന് അറിയിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. പണം അയക്കും മുമ്പ് ഉദ്യോഗസ്ഥനെ വിളിക്കണമെന്ന് ആവശ്യപ്പെടാൻ ബുദ്ധി കാണിച്ചത് കൊണ്ട് മാത്രമാണ് 

പൂട്ടുതുറന്ന് തട്ടിപ്പ് എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്ത പരമ്പരയിൽ ഈ വാര്‍ത്ത കാണാം:  

 

click me!