ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റാവും, തെക്കൻ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

Published : May 22, 2021, 01:32 PM IST
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റാവും, തെക്കൻ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

Synopsis

ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമർദ്ദത്തിന്റെ ഫലമായി തെക്കൻ കേരളത്തിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.  

ദില്ലി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്ചയോടെ ബംഗാൾ, ഒഡിഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമർദ്ദത്തിന്‍റെ ഫലമായി തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

കാലവർഷം എത്താൻ ദിവസങ്ങൾ ശേഷിക്കെ രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴപെയ്തു. സംസ്ഥാനം പരക്കെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകൾ. ഒപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം