
തിരുവനന്തപുരം: ഡിറ്റ്‌വാ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്. തീരദേശ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഡിറ്റ്‌വാ ചുഴലിക്കാറ്റ് ദുർബലമാകുന്നതായാണ് അറിയിപ്പ്.
ചെന്നൈയിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധിയാണ്. ഡിറ്റ്‌വാ ചുഴലിക്കാറ്റിൻ്റെ സ്വാധീന ഫലമായി അതിതീവ്ര മഴ തുടരുമെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നും അറിയിപ്പുണ്ട്.
ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മാത്രം ഇതുവരെ മൂന്ന് പേർ മരിച്ചു. ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ ശ്രീലങ്കയിൽ മരണം 334 ആയി. 370 പേരെ കാണാതായി. രാജ്യത്ത് 12 ലക്ഷം പേരെ ദുരിതം ബാധിച്ചതായാണ് അറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam