ഒരുമനസ്സോടെ, ഉള്ളുലയാതെ ഫോനിയെ അതിജീവിക്കാന്‍ ഒഡീഷ പൊലീസ്; ചിത്രങ്ങള്‍ വൈറല്‍

Published : May 05, 2019, 12:00 AM ISTUpdated : May 05, 2019, 01:52 AM IST
ഒരുമനസ്സോടെ, ഉള്ളുലയാതെ ഫോനിയെ അതിജീവിക്കാന്‍ ഒഡീഷ പൊലീസ്; ചിത്രങ്ങള്‍ വൈറല്‍

Synopsis

കൃത്യമായ തയ്യാറെടുപ്പുകളോടെ കൃത്യമായ ധാരണയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഫോനിയെ ഒഡീഷ നേരിട്ടത്

ഭുവനേശ്വര്‍: ഫോനി കൊടുങ്കാറ്റ് ഒഡീഷയിലാകെ നാശം വിതച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് പ്രദേശത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളും കെട്ടിടങ്ങളുമടക്കം അനവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൃത്യ സമയത്തുള്ള അധികൃതരുടെ കൃത്യമായ പ്രവര്‍ത്തനങ്ങളാണ് കൊടുങ്കാറ്റു മൂലമുണ്ടായ ആള്‍നാശം കുറച്ചതെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.  

കൃത്യമായ തയ്യാറെടുപ്പുകളോടെ കൃത്യമായ ധാരണയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഫോനിയെ ഒഡീഷ നേരിട്ടത്. ഒഡീഷ പൊലീസിന്‍റെ  പ്രവര്‍ത്തനങ്ങളും ഏറെ അഭിനന്ദനീയമായിരുന്നു. പ്രവര്‍ത്തനങ്ങളുടെ ചില ചിത്രങ്ങള്‍ ഒഡീഷ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്. 

 

ലക്ഷക്കണക്കിന് ആളുകളെ പ്രദേശത്തു നിന്നും മാറ്റാനായി എത്രത്തോളം  കൃത്യമായാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ഒഡീഷ പൊലീസിന് സോഷ്യല്‍ മീഡിയയിലടക്കം അഭിനന്ദ പ്രവാഹമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി ഇല്ല, കുട്ടികൾ എത്തണമെന്ന നിബന്ധനയുമായി യുപി സർക്കാർ; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി
നാവിക സേന രഹസ്യം പാകിസ്ഥാന് ചോർത്തിയ സംഭവം: ​ഗുജറാത്ത് സ്വദേശി അറസ്റ്റിൽ, പിടിയിലായത് 3ാമത്തെ ആൾ