ടൗട്ടേ ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

By Web TeamFirst Published May 19, 2021, 5:13 PM IST
Highlights

ദുരിതത്തിലായവർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ദില്ലി: ടൗട്ടേ ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ സഹായധനം നൽകും. ദുരിതത്തിലായവർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേ സമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിന് ആയിരം കോടി ധന സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു

അതിനിടെ ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് മുങ്ങിയ ബാർജിലുണ്ടായിരുന്ന 22 പേരുടെ മൃതദേഹം കണ്ടെത്തി. 63 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 188 പേരെ രക്ഷിച്ചെന്ന് നേവി അറിയിച്ചു. അപകടത്തിൽ പെട്ട 29 മലയാളികളിൽ 16 പേരും സുരക്ഷിതരാണ്. പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തി. രക്ഷാപ്രവർത്തനത്തെ കുറിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

click me!