കൂട്ടായ്മയുടെ ഫലം: കന്നഡ വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ, മുഖ്യമന്ത്രിയാകുമോ?

Published : May 13, 2023, 01:28 PM ISTUpdated : May 13, 2023, 01:31 PM IST
കൂട്ടായ്മയുടെ ഫലം: കന്നഡ വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ, മുഖ്യമന്ത്രിയാകുമോ?

Synopsis

അതിവൈകാരികമായിരുന്നു ഡി കെയുടെ പ്രതികരണം. വെല്ലുവിളി ഉയർത്തി ബിജെപിയുടെ വിലയ താര നിര മുന്നിൽ നിന്ന് നയിച്ച റാലികളും പ്രചാരണങ്ങളും മറുപക്ഷത്ത് നടന്നിട്ടും അതിനെയെല്ലാം നിക്ഷ്പ്രഭമാക്കി വിജയം നേടിയ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ആൾ എന്നതിനാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഡി കെയുടേത് കൂടിയാണ്. ഇനി അറിയേണ്ടത് ഡി കെ ശിവകുമാർ കർണാടകുയുടെ മുഖ്യമന്ത്രിയാകുമോ എന്നതാണ്. 

ബെംഗളുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മഹാ വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കേഡർ പ്രവർത്തനത്തിന്റെ വിജയമാണ്. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.

സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും ഡികെ ഓർമ്മിച്ചു. ഇതിനിടെ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ബൂത്ത് ലെവൽ മുതലുള്ള പ്രവർത്തകർ എംഎൽഎമാർ, എഐസിസി, മറ്റ് ജനറൽ സെക്രട്ടറി എന്നിവരുടെയടക്കം പ്രവർത്തനഫലമാണ് ഈ വിജയമെന്നും ഡി കെ പറഞ്ഞു. നിറകണ്ണുകളോടെ കണ്ഠമിടറിയായിരുന്നു ഡികെ മാധ്യമങ്ങളോട് സംസാരിച്ചത്. ഭാരത് ജോഡോ യാത്രയെയും ഡികെ പരാമർശിച്ചു. 

Read More : ജഗദീഷ് ഷെട്ടർ വീണു; ബിജെപിയെ തള്ളി കോൺഗ്രസിലെത്തിയിട്ടും രക്ഷയില്ല, തോറ്റു

അതിവൈകാരികമായിരുന്നു ഡി കെയുടെ പ്രതികരണം. വെല്ലുവിളി ഉയർത്തി ബിജെയുടെ വിലയ താര നിര മുന്നിൽ നിന്ന് നയിച്ച റാലികളും പ്രചാരണങ്ങളും മറുപക്ഷത്ത് നടന്നിട്ടും അതിനെയെല്ലാം നിക്ഷ്പ്രഭമാക്കി വിജയം നേടിയ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ആൾ എന്നതിനാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഡി കെയുടേത് കൂടിയാണ്. കനക്പുര മണ്ഡലത്തിൽ നിന്ന് വിജയിക്കുക കൂടി ചെയ്തതോടെ ഇനി അറിയേണ്ടത് ഡി കെ ശിവകുമാർ കർണാടകുയുടെ മുഖ്യമന്ത്രിയാകുമോ എന്നതാണ്!

Read More : ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം, കർണാടക കോൺഗ്രസ് വിജയത്തിൽ എം വി ഗോവിന്ദൻ

മറ്റ് സംസ്ഥാനങ്ങളിലേതടക്കം കോൺഗ്രസ് സർക്കാർ ആടിയുലഞ്ഞപ്പോൾ, എംഎൽഎമാരെ റാഞ്ചാൻ ഓപ്പറേഷൻ താമര ഇറങ്ങിയപ്പോൾ, പണത്തിന്റെ കുത്തൊഴുക്കുണ്ടായപ്പോൾ പ്രതിരോധിക്കാൻ പണത്തിന് പകരം പണം അല്ലെങ്കിൽ ശക്തി എന്ന അതേ രീതിയിൽ പ്രകടിപ്പിക്കാൻ കോൺഗ്രസ് കണ്ടെത്തിയത് ശിവകുമാറിനെയായിരുന്നു. 

ഈ തെരഞ്ഞെടുപ്പ് തീരുമാനിച്ചത് മുതൽ താൻ ഉറങ്ങിയിട്ടില്ല, പ്രവർത്തകനെ ഉറങ്ങാൻ അനുവദിച്ചിട്ടുമില്ല എന്നാണ് ഡി കെ ശിവകുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉറങ്ങാത്ത രാത്രികൾക്കും ദിവസങ്ങൾക്കും ആഴ്ചകൾക്കുമുള്ള ഫലം കൂടിയാവുകയാണ് ഈ വിജയം. കഴിഞ്ഞ ദിവസം ഏറെ വൈകിയും നടന്ന അഭിമുഖത്തിൽ ഒടുവിൽ അദ്ദേഹം പറയുന്നുണ്ടയിരുന്നു, ഇനി ഞാൻ ഉറങ്ങട്ടെ എന്ന്...

Read More : കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന സിപിഎമ്മിന് ഉണ്ടായിരുന്ന സീറ്റ് പോലും നഷ്ടം: രമേശ് ചെന്നിത്തല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ