അഞ്ച് മാസത്തിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 30000-ത്തിൽ താഴെയെത്തി

By Web TeamFirst Published Dec 8, 2020, 3:31 PM IST
Highlights

26,567 പേർക്കാണ് ഇന്നലെ  കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണവും ജൂലൈയ്ക്ക് ശേഷം  ഇത് ആദ്യമായി നാല് ലക്ഷത്തില്‍ താഴെ എത്തി.

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ താഴെ മാത്രം. അഞ്ച് മാസത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെയെത്തുന്നത്.  

26,567 പേർക്കാണ് ഇന്നലെ  കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണവും ജൂലൈയ്ക്ക് ശേഷം  ഇത് ആദ്യമായി നാല് ലക്ഷത്തില്‍ താഴെ എത്തി. നിലവില്‍ 3,83,866 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് 385 പേര്‍ ഇന്നലെ മരിച്ചു. 

ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 97,03,770 ഉം  ആകെ കൊവിഡ് മരണം 1,40,958 ആയി.  ഇന്നലെ 39,045 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു.. ഇതുവരെ 91,78,946 പേര്‍ക്കാണ് രോഗമുക്തി നേടാനായത്.

click me!