
ചെന്നൈ: ചെന്നൈ വേളാച്ചേരിയിലെ 60 അടി താഴ്ചയുള്ള കുഴിയിൽ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. അഴുകിയ നിലയിലുളള മൃതദേഹമാണ് കണ്ടെടുത്തത്. ഇതര സംസ്ഥാന തൊഴിലാളിയായ നരേഷിന്റേതാണെന്ന് നിഗമനം. തിങ്കളാഴ്ച കനത്ത മഴയെ തുടർന്ന് ഭൂമിയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അപകടം നടന്ന് 100 മണിക്കൂർ ശേഷമാണ് മൃതദേഹം കിട്ടിയത്. രണ്ട് തൊഴിലാളികൾ, ജൂനിയർ എഞ്ചിനീയർ, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരെയായിരുന്നു കാണാതായത്. ജൂനിയർ എഞ്ചിനീയർ ജയശീലനായി തിരച്ചിൽ തുടരുകയാണ്. ജയശീലന്റെ ഗർഭിണിയായ ഭാര്യ അടക്കം കുടുംബാങ്ങങ്ങൾ സ്ഥലത്തു തുടരുന്നുണ്ട്.
നവ കേരള സദസിനെതിരെ പ്രതിഷേധിച്ചു, കെ എസ് യു പ്രവർത്തകരെ ഡിവൈഎഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam