ഭക്ഷണത്തിൽ ചത്ത എലി; ഹോട്ടലിനെതിരെ പോലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും പരാതി, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Published : Sep 29, 2026, 04:59 PM IST
dead rat found in mysore masala dosa at mumbai hotel

Synopsis

മുംബൈ ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി

മുംബൈ: മുംബൈ ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. സംഭവത്തിൽ കസ്റ്റമർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോറിവലി പോലീസ് അന്വേഷണം ആരംഭിക്കുകയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി കൈമാറുകയും ചെയ്തു. രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയയാൾ ഓർഡർ ചെയ്ത മൈസൂർ മസാല ദോശയിലാണ് ചത്ത എലിയുടെ അവശിഷ്ടം കണ്ടത്. ദോശയുടെ പകുതിയോളം കഴിച്ച ശേഷമാണ് ഉള്ളിലെ മസാലയ്‌ക്കൊപ്പം ചത്ത എലിയെ കണ്ടെത്തിയത്.

സംഭവത്തിൽ പ്രകോപിതനായ ഇയാൾ ദോശയിലെ എലിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഹോട്ടൽ അധികൃതരെ ചോദ്യം ചെയ്തു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതോടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.

കൂടാകെ ഉടൻ തന്നെ ബോറിവലി പോലീസ് സ്റ്റേഷനിലെത്തി ഹോട്ടലിനും ജീവനക്കാർക്കുമെതിരെ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഹോട്ടലിലെ അടുക്കളയും പരിസരവും പരിശോധിക്കാനും, വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർ ഉത്തരവിട്ടു. ബോറിവലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിരിവിനെത്തിയ ശിവസേന നേതാവിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച് സ്ത്രീകൾ, സംഭവം മഹാരാഷ്ട്രയിൽ
18 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം? നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രം