പിരിവിനെത്തിയ ശിവസേന നേതാവിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച് സ്ത്രീകൾ, സംഭവം മഹാരാഷ്ട്രയിൽ

Published : Sep 29, 2026, 03:45 PM IST
sivasena attack

Synopsis

പോലീസ് സ്റ്റേഷനിൽ വച്ച് പ്രശ്നം പരിഹരിക്കാൻ എത്തിയ ഇരുകൂട്ടരും വീണ്ടും വാക്കേറ്റമുണ്ടാവുകയും സ്ത്രീകൾ സിദ്ധുവിനെ അടിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

മുംബൈ: മഹാരാഷ്ട്രയിൽ പിരിവിനെത്തിയ ശിവസേന യുവനേതാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച് സ്ത്രീകൾ. ഇന്നലെ വൈകീട്ട് താനെയിലെ കോപ്രി പോലീസ് സ്റ്റേഷനിലാണ് സംഭവം. ശിവസേന ഷിൻഡേ വിഭാഗം നേതാവും യൂട്യൂബറുമായ സിദ്ധു അഭംഗെ വഴിയോരത്ത് തുണികച്ചവടം നടത്തുന്ന സ്ത്രീകളോട് 500 രൂപ പിരിവ് ആവശ്യപ്പെട്ടു. സ്ത്രീകൾ പിരിവ് നൽകില്ലെന്ന് പറഞ്ഞതോടെ തർക്കമായി. പോലീസ് സ്റ്റേഷനിൽ വച്ച് പ്രശ്നം പരിഹരിക്കാൻ എത്തിയ ഇരുകൂട്ടരും വീണ്ടും വാക്കേറ്റമുണ്ടാവുകയും സ്ത്രീകൾ സിദ്ധുവിനെ അടിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

18 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം? നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രം
6 മാസം ഉപയോ​ഗിക്കാത്ത റേഷൻ കാർഡുകൾക്കെതിരെ നടപടിക്ക് നീക്കം; യഥാർത്ഥ ഉടമയെങ്കിൽ തെളിയിക്കാൻ 3 മാസം സമയം