സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയ സംഭവം; അധ്യാപകന്‍റെ ബൈക്ക് അടിച്ചു തകര്‍ത്ത് രക്ഷിതാക്കൾ

Published : Jan 10, 2023, 01:58 PM ISTUpdated : Jan 10, 2023, 02:15 PM IST
സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയ സംഭവം; അധ്യാപകന്‍റെ ബൈക്ക് അടിച്ചു തകര്‍ത്ത് രക്ഷിതാക്കൾ

Synopsis

ബിർഭും ജില്ലയിലെ മയൂരേശ്വർ ബ്ലോക്കിലെ പ്രൈമറി സ്കൂളിലാണ് സംഭവം. 

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെ തടഞ്ഞുവെക്കുകയും ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ മയൂരേശ്വർ ബ്ലോക്കിലെ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. 

ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാർത്ഥികളെ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട 30 ഓളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് പരിപ്പ് നിറച്ചിരുന്ന പാത്രങ്ങളിലൊന്നിൽ ചത്ത പാമ്പിനെ കണ്ടത്തിയത്. അപ്പോഴേക്കും വിദ്യാർത്ഥികളിൽ പലരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നു. 

കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങിയപ്പോൾ തന്നെ എല്ലാവരും ആശുപത്രിയിൽ എത്തിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾ രോ​ഗാവസ്ഥയിലാകുന്ന സംഭവങ്ങളെക്കുറിച്ച് നിരവധി ​ഗ്രാമങ്ങളിൽ നിന്ന് പരാതികൾ ലഭിക്കാറുള്ളതായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ദീപാജ്ഞൻ ജന മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളിൽ ഒരാളൊഴികെ എല്ലാവരെയും ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ  തുടരുന്ന കുട്ടി അപകട നില തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ‌

സ്കൂളിനെതിരെ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രധാനാധ്യാപകനെ രക്ഷിതാക്കൾ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന്റെ ബൈക്ക്  അടിച്ചു തകർക്കുകയും ചെയ്തിരുന്നു. അധ്യാപകരുടെയും പാചകക്കാരുടെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. 

ഗവർണർമാരുടെ ജനാധിപത്യ വിരുദ്ധ നിലപാട്: തമിഴ്‌നാട്ടിലും കേരളത്തിലും സമാന സാഹചര്യമെന്ന് കുഞ്ഞാലിക്കുട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ